നൈജീരിയ: കഴിഞ്ഞ ആഴ്ചയില്‍ 100 പേര്‍ കൂടി കൊല്ലപ്പെട്ടു

നൈജീരിയ: കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും മധ്യേ നൈജീരിയായുടെ നിലവിളി അവസാനിക്കുന്നില്ല. സംഘര്‍ഷഭരിതമായ ഈ രാജ്യത്ത് കഴിഞ്ഞ ആഴ്ച നൂറിലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മുന്‍ കലാപങ്ങളുടെ ദുരിതവുമായി കഴിഞ്ഞുകൂടുമ്പോഴാണ് പുതിയ കൊലപാതകപരമ്പര അരങ്ങേറിയത്. മതിയായ ഭക്ഷണമോ നഗ്നത മറയ്ക്കാന്‍ വസ്ത്രമോ പോലും ഇല്ലാതെ ആളുകള്‍ വിഷമിക്കുകയാണ്. കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതുമൂലം കൃഷി ചെയ്യാനോ വിളവു കൊയ്യാനോ സാധിക്കുന്നില്ല.

താമസസ്ഥലങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നതുമൂലം അന്തിയുറങ്ങാന്‍ വീടുമില്ല മാന്‍ഗു ജില്ലയില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. അക്രമം അഴിച്ചുവിട്ടിരിക്കുന്ന ഫുലാനികളാവട്ടെ മുസ്ലീം മതവിശ്വാസികളും. ഏപ്രില്‍ മുതല്ക്കാണ് നൈജീരിയായില്‍സംഘര്‍ഷം വര്‍ദ്ധിച്ചത്.

ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കാളിത്തമുളള ജനതയും നൈജീരിയാക്കാരാണ്. നൈജീരിയായിലെ ക്രൈസ്തവരില്‍ 94 ശതമാനംപേരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

89 ശതമാനം ക്രൈസ്തവരും കൊല ചെയ്യപ്പെടുന്നത് നൈജീരിയായിലാണെന്നാണ് വേള്‍ഡ് ഇന്‍ഡെക്‌സ് ഓഫ് ക്രിസ്ത്യന്‍ പെര്‍സിക്യൂഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.