Wednesday, January 15, 2025
spot_img
More

    അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന 9 മണിക്കൂര്‍ നൊവേന പ്രാര്‍ത്ഥന

    നൊവേന എന്ന വാക്കും പ്രാര്‍ത്ഥനയും നമുക്കേറെ പരിചിതമാണ്. ഒമ്പതു ദിവസത്തേക്കുള്ള പ്രാര്‍ത്ഥനയാണ് നൊവേന. തുടര്‍ച്ചയായ ഒമ്പതു ദിവസങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.എന്നാല്‍ ഈ പ്രാര്‍ത്ഥന അത്തരത്തിലുളള ഒന്നല്ല. ഒരു ദിവസംതന്നെ ചൊല്ലി തീര്‍ക്കാവുന്ന വിധത്തിലുള്ള ഒമ്പതു മണിക്കൂര്‍ നൊവേനയാണ് ഇത്. ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിലൂടെ ദൈവം നമ്മുടെ ഉദ്ദിഷ്ടകാര്യങ്ങളില്‍ ഇടപെടുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതുകൊണ്ട് വിശ്വാസപൂര്‍വ്വം നമുക്ക് ഈ പ്രാര്‍ത്ഥന ചൊല്ലാം:

    ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും എന്ന് അരുളിച്ചെയ്ത ഈശോയേ അങ്ങയുടെ പ്രിയ മാതാവായ പരിശുദ്ധ മറിയത്തിന്റെ പ്രത്യേക മാധ്യസ്ഥതയാല്‍ ഞാന്‍ മുട്ടുകയും അന്വേഷിക്കുകയും ചെയ്യുന്ന ഇക്കാര്യം എനിക്ക് സാധിച്ചുതരണമേയെന്ന് അപേക്ഷിക്കുന്നു.
    ( ഉദ്ദിഷ്ടകാര്യം പറയുക)

    പിതാവായ ദൈവത്തിന്റെ നാമത്തില്‍ ചോദിക്കുന്നതെല്ലാം നിങ്ങള്‍ക്കു നല്കും എന്ന് അരുളിച്ചെയ്ത ഈശോയേ അങ്ങയുടെ പ്രിയമാതാവായ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാല്‍ അങ്ങയുടെ പിതാവിനോട് വിനയത്തോടെ ഞാന്‍ എനിക്ക് ഈ ഉദ്ദിഷ്ടകാര്യം സാധിച്ചുതരണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു

    ( ഉദ്ദിഷ്ടകാര്യംപറയുക)

    ആകാശവും ഭൂമിയും കടന്നുപോകും എന്നാല്‍ എന്റെ വചനംകടന്നുപോകുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, അങ്ങയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാല്‍ എന്റെ പ്രാര്‍ത്ഥനയ്ക്ക് അങ്ങ് ഉത്തരം നല്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

    ( ഉദ്ദിഷ്ടകാര്യം പറയുക)

    കൃതജ്ഞതാപ്രകാശനം

    ഓ ഉണ്ണീശോയേ, നീ എന്നെ സ്‌നേഹിക്കുന്നുവെന്നും ഒരിക്കലും എന്നെ വിട്ടുപോവുകയില്ലെന്നും എനിക്കറിയാം. അങ്ങയുടെ സാന്നിധ്യം എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കുന്നതിന് നന്ദി പറയുന്നു. എ്‌ന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ അങ്ങയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ എപ്പോഴും അങ്ങയുടെ കരുണയിലും സ്‌നേഹത്തിലും ആശ്രയിക്കട്ടെ. ഇന്നും എന്നേക്കും അങ്ങയെ സ്തുതിക്കുവാനും ബഹുമാനിക്കുവാനും ഞാനാഗ്രഹിക്കുന്നു.ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!