ഓഗസ്റ്റ് 17 ന് കാനഡയില്‍ പരസ്യമായ കറുത്ത കുര്‍ബാന; ലോകമെങ്ങും പ്രാര്‍ത്ഥന

കാനഡ: കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യമായ കറുത്ത കുര്‍ബാനയ്ക്ക് വേദിയൊരുങ്ങുമ്പോള്‍ തിന്മയുടെ ഈ ശക്തിക്കെതിരെ പ്രാര്‍ത്ഥനാശൃംഖലകള്‍ തീര്‍ക്കുകയാണ് ലോകമെങ്ങുമുള്ള വിശ്വാസിസമൂഹം. ഒട്ടാവയിലെ സാത്താനിക് ടെമ്പിളാണ് ഈ കുര്‍ബാനയക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

പരസ്യമായ സാത്താന്‍ കുര്‍ബാനയുടെ വാര്‍ത്തയും പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് വില്പനയും വന്നതോടെ ഇതിനെതിരെ പ്രാര്‍തഥനാ പോരാട്ടം നയിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടാവയിലെ സഭാധ്യക്ഷന്മാര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രാര്‍ത്ഥനയില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്കൊപ്പം മലയാളിവിശ്വാസിസമൂഹവും പങ്കുചേരുന്നു.

വാട്‌സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ വഴി പ്രാര്‍ത്ഥനയില്‍ പങ്കുചേരാനുള്ള ക്ഷണം കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമാണ്. ഇന്നലെ മുതല്‍ മലയാളികളുടെ കൂട്ടായ്മയില്‍ ഇതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. രാത്രി ഒമ്പതു മുതല്‍ പത്തുമണിവരെ ഒരു മണിക്കൂര്‍ നേരത്തെ പ്രാര്‍ത്ഥനയാണ് നടത്തുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.