നമുക്കെല്ലാവര്‍ക്കും ഓരോ കാവല്‍മാലാഖമാരുണ്ടെന്ന് നമുക്കറിയാം. നമ്മുടെ ജീവിതത്തിലെ വിവിധ അവസ്ഥകളില്‍ ഈ മാലാഖമാരോരുത്തരും നമുക്ക് സഹായവുമായി എത്താറുമുണ്ട്. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിലും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. സാത്താന്റെ ആക്രമണങ്ങള്‍ നേരിടുമ്പോഴായിരുന്നു വിശുദ്ധനെ മാലാഖമാര്‍ സഹായിക്കാറുണ്ടായിരുന്നത്.
തന്റെ പൗരോഹിത്യജീവിതത്തിന്റെ തുടക്കത്തില്‍ സ്പിരിച്വല്‍ ഫാദറിനെ എഴുതിയ കുറിപ്പിലും വിശുദ്ധന്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. സാത്താനുമായുള്ള പോരാട്ടത്തില്‍ തന്നെ എപ്പോഴും മാലാഖമാര്‍ പ്രത്യേകിച്ച് കാവല്‍മാലാഖസഹായിക്കാറുണ്ടായിരുന്നുവെന്നാണ് വിശുദ്ധന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ അനുഭവം നമുക്കും പ്രചോദനമാകട്ടെ. ജീവിതത്തിലെ ചെറുതും വലുതുമായ ഏത് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നമുക്ക് കാവല്‍മാലാഖയുടെ സഹായം തേടാം.