മാര്‍പാപ്പയുടെ സൈപ്രസ്- ഗ്രീസ് സന്ദര്‍ശനം ഡിസംബര്‍ രണ്ടുമുതല്‍ ആറു വരെ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൈപ്രസ്- ഗ്രീസ് സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെയാണ് വത്തിക്കാന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിസംബര്‍ രണ്ടുമുതല്‍ ആറുവരെ തീയതികളിലായിരിക്കും പാപ്പായുടെ അപ്പസ്‌തോലികപര്യടനം. നാലു ദിവസത്തെ പര്യടനമാണ് പാപ്പായുടേത്.

നിക്കോസ, ഏഥന്‍സ് എന്നിവയായിരിക്കും പ്രധാനപ്പെട്ട രണ്ടു സന്ദര്‍ശനസ്ഥലങ്ങള്‍. ലെസ്‌ബോസിലേക്കുള്ള പാപ്പയുടെ രണ്ടാമത്തെ യാത്രയാണ് ഇത്. 2016 ല്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്ക ബര്‍ത്തലോമിയ ഒന്നാമനുമൊപ്പം പാപ്പ ഇവിടെയുള്ള അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു.

സൈപ്രസ് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ബെനഡിക്ട് പതിനാറാമന്‍ 2010 ല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.