ഇന്ന് രാത്രി 10.30 ന് ഉര്‍ബി ഏത് ഓര്‍ബി, പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം

വത്തിക്കാന്‍ സിറ്റി: ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നഗരത്തിനും ലോകത്തിനുമായി ഊര്‍ബി ഏത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും നല്കും. വത്തിക്കാന്‍ സമയം 5.55 നും ഇന്ത്യന്‍ സമയം രാത്രി 10.30 നും ആണ് ഇത്. ദിവ്യകാരുണ്യാരാധന, ആശീര്‍വാദം, ദൈവവചനപാരായണം എന്നിവ ഇതിന്റെ ഭാഗമാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനയ്ക്കും ദിവ്യകാരുണ്യാരാധനയ്ക്കും ശേഷം ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നാണ് പാപ്പ ആശീര്‍വാദം നല്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് വത്തിക്കാനില്‍ ആരും നേരിട്ട് ഈ ശുശ്രൂഷകളില്‍ പങ്കെടുക്കില്ല. എന്നാല്‍ ടിവിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ആളുകള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്.

ഇങ്ങനെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനവും പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.