മില്യന്‍ കണക്കിന് ആളുകള്‍ പോളണ്ടില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിന് കാരണം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍: പ്രസിഡന്റ് ട്രംപ്

വാഷിംങ്ടണ്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പ്രശംസിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപിന്റെ മനോഹരമായ പ്രസ്താവന.

പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ പോളണ്ടിലേക്കുള്ള ആദ്യ തീര്‍ത്ഥാടനത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ട്രംപ് ജോണ്‍ പോള്‍ രണ്ടാമനെ പ്രശംസിച്ചത്. പോളണ്ടില്‍ ഇന്ന് ആളുകള്‍ സ്വാതന്ത്ര്യത്തോടെ ജീവിച്ചിരിക്കുന്നതിന് കാരണം ജോണ്‍ പോള്‍ പാപ്പയാണെന്നാണ് ട്രംപ് അനുസ്മരിച്ചത്.

നാല്പതുവര്‍ഷം മുമ്പത്തെ ജോണ്‍ പോള്‍ രണ്ടാമന്റെ ശക്തിയുള്ള പ്രസംഗം അനേകര്‍ക്ക് പ്രത്യാശയുടെ സന്ദേശം നല്കി. പോളണ്ടിലുള്ള കമ്മ്യൂണിസത്തിനെതിരെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആ വാക്കുകള്‍ മില്യന്‍ കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ ധൈര്യവും പ്രത്യാശയും നല്കി.ട്രംപ് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.