ന്യൂയോര്‍ക്ക്: പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 19 മുതല്‍ 26 വരെ പീഡിത ക്രൈസ്തവവാരം ആചരിക്കും. ഇതോടനുസബന്ധിച്ച് പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വലിയസ്മാരകങ്ങളും കെട്ടിടങ്ങളും ചുവന്ന വെളിച്ചത്തില്‍ തിളങ്ങും. റെഡ് വീക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.
നവംബര്‍ 22 ചുവപ്പു ബുധന്‍ എന്ന പേരില്‍ ആചരിക്കും ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അന്നേ ദിവസത്തെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എത്തേണ്ടത്.