പലപ്പോഴും നമ്മള്‍ ചെയ്യുന്നത് ഒരേ പാപംതന്നെയായിരിക്കും. ആവര്‍ത്തനംകൊണ്ട് ചിലപ്പോള്‍ അത് പാപം പോലുമാണെന്ന ചിന്ത നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുമുണ്ടാവും. ഇങ്ങനെ ആവര്‍ത്തിച്ചുചെയ്യുന്ന പാപങ്ങളില്‍ നിന്ന്, തെറ്റുകളില്‍ നിന്ന് മോചനം നേടാന്‍ നാം ചെയ്യേണ്ടത് അനുദിനം മനസ്സാക്ഷിയെ പരിശോധിക്കുക എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന നിര്‍ദ്ദേശമാണ് ഇത്.
മനസ്സാക്ഷി പരിശോധനയില്‍ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും എല്ലാം ഉള്‍പ്പെടണം. പാപം തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം ഏറെ സഹായകരമാണ്. പാപബോധം രൂപപ്പെട്ടാല്‍ ദൈവത്തിന്റെ കരുണ ചോദിക്കുകയും വേണം. ഇതിലൂടെ നാം ആത്മീയമായി വളരും. ഓരോ ദിവസവുമുള്ള മനസ്സാക്ഷി പരിശോധനയിലൂടെ ആവര്‍ത്തിച്ചു ചെയ്യുന്ന പാപങ്ങള്‍ നമ്മെ വിട്ടുപോകും. പാപ്പ പറയുന്നു.