ഓ ഈശോയുടെ തിരുഹൃദയമേ എന്റെ സമസ്ത വിചാരങ്ങളും സകലപ്രവൃത്തികളും കാലടിപ്പാടുകള്‍ മുഴുവനും എന്റെ ഓരോ ഹൃദയമിടിപ്പുകള്‍ പോലും അങ്ങേയ്ക്ക് ഞാന്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുതരുന്നു.
( ഈ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി പാപികളുടെ മാനസാന്തരത്തിനും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈശോയുടെ തിരുഹൃദയ സ്തുതിക്കുംവേണ്ടി കാഴ്ച വയ്ക്കുക)