വത്തിക്കാന്‍ സിറ്റി: സലേഷ്യന്‍ കുടുംബത്തില്‍നിന്ന് ആദ്യമായി ഒരു സന്യാസസഹോദര വിശുദ്ധന്‍. അര്‍ത്തെമിദെസ് സാത്തിയാണ് ഈ പുതിയ വിശുദ്ധന്‍. സലേഷ്യന്‍ കുടുംബത്തിലെ വിശുദ്ധരുടെ പട്ടികയില്‍ ആദ്യമായാണ് വൈദികനല്ലാത്ത ഒരു സന്യാസസഹോദരന്‍ സ്ഥാനം പിടിക്കുന്നത്.
പാവങ്ങളുടെ ബന്ധു എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1880 ഒക്ടോബര്‍ 12 ന് ഇറ്റലിയിലെ ബോറിത്തോയിലാണ് സാത്തി ജനിച്ചത്.
പാവപ്പെട്ടവര്‍ക്കായുള്ള സാത്തിയുടെ അക്ഷീണപ്രവര്‍ത്തനവും അതിനുള്ള സന്നദ്ധതയും നിരന്തരപ്രാര്‍ത്ഥന,സുദീര്‍ഘമായ ദിവ്യകാരുണ്യാരാധന, ജപമാല എന്നിവയാല്‍ കര്‍ത്താവുമായുള്ള അഗാധഐക്യത്താല്‍ പ്രചോദിതമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.
വാഴ്ത്തപ്പെട്ട സാത്തിക്കൊപ്പം ജൊവാന്നി ബ്ത്തീസ്ത സ്‌കലബ്രീനിയെയും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തി.