വിദ്യാര്‍ത്ഥികളെ തീപിടിത്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തില്‍ കന്യാസ്ത്രീ വെന്തുമരിച്ചു

നൈജീരിയ: വിദ്യാര്‍ത്ഥികളെ തീപിടുത്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തില്‍ കന്യാസ്ത്രീ വെന്തുമരിച്ചു. ലാഗോസിലെ ബെദ്‌ലഹേം ഗേള്‍സ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെന്‍ റിയെറ്റാ അലോക്ക്ഹ എസ് എസ് എച്ച് ആണ് ദാരുണമായി മരണമടഞ്ഞത്. മാര്‍ച്ച് 15 നാണ് സംഭവം. വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നുഅപകടം. ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണം. 17 പേര്‍ മരിച്ചതായി വാര്‍ത്തകള്‍ പറയുന്നു. സിസ്റ്റര്‍ ഹെന്‍ റിയെറ്റാ തന്റെ ജീവന്‍ പണയം വച്ചും കുട്ടികളെ രക്ഷിക്കുകയായിരുന്നു. ഇപ്പോഴും ചില കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.