Wednesday, January 15, 2025
spot_img
More

    തിന്മയുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ മുഖ്യദൂതനായ ഗബ്രിയേല്‍ മാലാഖയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    ദൈവഹിതവും ദൈവികപദ്ധതികളും അറിയിക്കുന്ന മാലാഖയായിട്ടാണ് വിശുദ്ധ ഗബ്രിയേലിനെ നാംപൊതുവെ അറിയുന്നത്. പരിശുദ്ധ അമ്മയോട് മംഗളവാര്‍ത്ത അറിയിക്കുന്നത് ഗബ്രിയേല്‍ മാലാഖയാണല്ലോ. എന്നാല്‍ മംഗളകാര്യങ്ങള്‍ മാത്രം അറിയിക്കുന്ന മാലാഖയായി ഗബ്രിയേലിനെ പരിമിതപ്പെടുത്തരുത്. സഭയെയും സമൂഹത്തെയും കുടുംബത്തെയും ആക്രമിക്കുന്ന തി്ന്മയുടെ എല്ലാ ശക്തികളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഗബ്രിയേല്‍ മാലാഖയ്ക്ക് ശക്തിയുണ്ട്. അതുകൊണ്ട് തിന്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി നമുക്ക് ഗബ്രിയേല്‍ മാലാഖയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

    ഓ വിശുദ്ധ ഗബ്രിയേലേ സഭയുടെ വീരനായ പടയാളീ, നാരകീയ ശക്തികളോടുള്ള പോരാട്ടക്കാരാ, തിന്മയുടെ വിവിധ ശക്തികള്‍ ഞങ്ങളെ വേട്ടയാടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദൈവികസഹായത്താല്‍ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ. അബദ്ധപ്രബോധനങ്ങളില്‍ നിന്നും നിരീശ്വരവാദങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

    സാത്താന്റെ പ്രലോഭനങ്ങളോട് പോരാടാന്‍ ഞങ്ങള്‍ക്ക ശക്തി നല്കണമേ. ദൈവത്തിന് മഹത്വം നല്കിക്കൊണ്ട് ജീവിക്കാന്‍ ഞങ്ങളുടെ ഓരോ ദിനരാത്രങ്ങളെയും സഹായിക്കണമേ, ഓ വിശുദ്ധ ഗബ്രിയേലേ അങ്ങുവഴിയായി തിന്മയുമായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് വിജയം നല്കണമേ ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!