വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം വികൃതമാക്കി

സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങളില്‍ ഒന്നുകൂടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിശുദ്ധന്റെ രൂപം ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത പുറത്തുവന്നത്. വിശുദ്ധന്റെ രൂപത്തില്‍ ചുവപ്പു നിറത്തിലുള്ള പെയ്ന്റ്സ്േ്രപ ചെയ്യുകയും രൂപം തള്ളിമറിച്ചിടുകയുമായിരുന്നു.

അമേരിക്കയില്‍ ഉടനീളം വിശുദ്ധന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 12, ജൂലൈ 4, ജൂലൈ 5 ജൂലൈ 11 എന്നീ തീയതികളിലെല്ലാം വിശുദ്ധന്റെ രൂപങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും ഒടുവിലത്തെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌ക്കന്‍ വൈദികനും മിഷനറിയുമായിരുന്നു വിശുദ്ധന്‍.

തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ 2015 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജൂനിപ്പെറോയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.