ഓരോരുത്തരും അവവനവന്റെ ആനന്ദം കണ്ടെത്താനു്ള്ള വഴികള്‍ അന്വേഷിക്കുന്നവരാണ്. എന്നാല്‍ അതില്‍ പലതും ലൗകികമായ വഴികളാണ്, ലോകത്തിന്റെ വഴികളാണ്. മദ്യപിച്ചാല്‍ ആനന്ദം കണ്ടെത്തുമെന്ന് വിചാരിക്കുന്നവരുണ്ട്, ചൂതാട്ടത്തിലൂടെ ആനന്ദിക്കാന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്. യാത്രകളിലുംസൗഹൃദങ്ങളിലും ആനന്ദം കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ ദൈവം ആഗ്രഹിക്കുന്നതും ആത്മീയമായതുമായ ആനന്ദം അതൊന്നുമല്ല. അത്തരമൊരു തിരി്ച്ചറിവു കിട്ടിയ വ്യക്തിയായിരുന്നു സങ്കീര്‍ത്തനകാരന്‍.
അതുകൊണ്ടാണ്
ദൈവത്തോടു ചേര്‍ന്നുനില്ക്കുന്നതാണ് എന്റെ ആനന്ദം( സങ്കീ 73:28) എന്ന് ദാവീദ് പറയുന്നത്.
പക്ഷേ ഇത് പറയുംപോല്‍ അത്ര എളുപ്പമല്ല. തിക്താനുഭവങ്ങളിലൂടെയും പീഡനങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കുത്തുവാക്കുകളിലൂടെയും അവഗണനകളിലൂടെയും ജീവിതം മു്‌ന്നോട്ടുപോകുമ്പോള്‍ മാനുഷികമായി ലോകത്തിന്റെ വഴിയെ പോകാനാണ് നമുക്ക്താല്പര്യം.
പക്ഷേ അപ്പോഴും ദൈവത്തോട് ചേര്‍ന്നുനില്ക്കുക. ദൈവത്തില്‍ ആനന്ദിക്കുക. എന്തുവന്നാലും ഞാന്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കും. ഇങ്ങനെ പറയാന്‍ നമുക്ക് സാധിക്കുമോ? ഈ ദിവസം നമുക്ക് അത്തരമൊരു ആത്മശോധന നടത്താം.