കൊറോണ: ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം 30

ബെര്‍ഗോമ: ഇറ്റലിയിലെ രൂപതകളില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം 30 ആയി. മരണമടഞ്ഞ വൈദികരില്‍ മൂന്നുപേര്‍ എഴുപതിന് മേല്‍ പ്രായമുള്ളവരാണ്. പാതിയിലേറെ എണ്‍പത് വയസ് കഴിഞ്ഞവരാണ്. ഏറ്റവും പ്രായം കുറഞ്ഞ വൈദികന്‍ 54 കാരനായ ഫാ. ആന്‍ഡ്രിയ അവാന്‍സിനി ആണ്. 15 വൈദികര്‍ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പ ബെര്‍ഗോമ ബിഷപ്പിനെ വിളിച്ച് പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. മാര്‍പാപ്പയുടെ പിതൃസഹജമായ കരുതലും വാത്സല്യവും തങ്ങളെ ഏറെ ആശ്വസിപ്പിച്ചുവെന്ന് ബെര്‍ഗോമ ബിഷപ്പ് അറിയിച്ചു.

ബെര്‍ഗോമ രൂപത വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ മാതൃരൂപതയാണ്. മൂവായിരത്തോളം പേരാണ് ഇറ്റലിയില്‍ കൊറോണ മൂലം മരണമടഞ്ഞത്. 35,700 ആളുകള്‍ക്ക് പോസിറ്റിവ് റിസള്‍ട്ട് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates