കാസര്‍കോഡ്: കാസര്‍കോഡ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് 150 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് രണ്ടു വൈദികര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫാ. തോമസ് പട്ടംകുളം, ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.രാജപുരം സെന്റ് ജോസഫ് ഫൊറോന പള്ളിയിലാണ് കുര്‍ബാന അര്‍പ്പിച്ചത്.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ 150 ല്‍ അധികം പേര്‍ പങ്കെടുക്കുന്ന ഒരുപരിപാടിയും നടത്താന്‍ പാടില്ല എന്ന കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇതിനെ മറികടന്ന് 150 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോലീസ് എത്തിയാണ് കുര്‍ബാന നിര്‍ത്തിച്ചതെന്നും പറയപ്പെടുന്നു.