ഫോര്‍ട്ട് വര്‍ത്: പ്രൈവറ്റ് മാസിന് ശേഷം ദിവ്യകാരുണ്യം വിശ്വാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് ഫോര്‍ട്ട് വര്‍ത്ത് ബിഷപ് മൈക്കല്‍ ഓല്‍സണ്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പൊതു ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് രൂപത ഈ തീരുമാനം പ്രഖ്യാപിച്ചത്.
മാര്‍ച്ച് 18 ന് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ് മൈക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്. രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ നേരത്തെയുള്ള സമയത്ത് തന്നെ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. എന്നാല്‍ വിശ്വാസികള്‍ അതില്‍ ശാരീരികമായി പങ്കെടുക്കേണ്ടതില്ല. എന്നാല്‍ ഈ സമയം സുരക്ഷിതമായി കാറുകളിലും മറ്റും ദേവാലയത്തിന് വെളിയിലിരിക്കുന്നവര്‍ക്ക് സുരക്ഷിതമായി കൈകളില്‍ തുറന്ന സ്ഥലത്ത് വച്ച് വിശുദ്ധ കുര്‍ബാന നല്കും. കാറിനുള്ളില്‍ വിന്‍ഡോയിലൂടെ കുര്‍ബാന നല്കുകയുമില്ല.
250 ല്‍ കൂടുതല്‍ ആളുകള്‍ഒരുമിച്ചു കൂടുന്നതിനാണ് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ആത്മീയാവശ്യം നിറവേറ്റികൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദിവ്യകാരുണ്യം ഒരേ സമയം ആത്മാവിന്റെയും ശരീരത്തിന്റെയും സൗഖ്യത്തിന് ഉപകരിക്കുന്നു. ബിഷപ് മൈക്കല്‍ പറയുന്നു. അമേരിക്കയിലെ നൂറു രൂപതകളാണ് പൊതു കുര്‍ബാനകള്‍ റദ്ദാക്കിയിരിക്കുന്നത്.