വത്തിക്കാന്‍ സിറ്റി: പാപി മരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല എന്നും പാപിയുടെ മാനസാന്തരവും അതിനനുസരിച്ചുള്ള ജീവിതവുമാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട് യേശുവിന്റെ മുമ്പിലെത്തിച്ച സ്ത്രീയുടെ മുമ്പില്‍ അവിടുന്ന് തുറന്നുകൊടുത്തത് കാരുണ്യത്തിന്റെ വഴിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ത്രികാലപ്രാര്‍ത്ഥനയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. പൊയ്‌ക്കൊള്ളുക മേലില്‍ പാപം ചെയ്യരുത് എന്ന്് പാപിനിയോട് പറഞ്ഞ യേശുവിന്റെ വാക്കുകള്‍ നാം ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. നോമ്പുകാലം എന്ന് പറയുന്നത് പാപികളെന്ന് തിരിച്ചറിയാനും ദൈവത്തോട് മാപ്പപേക്ഷിക്കാനുമുള്ള അവസരമാണ്. യഥാര്‍ത്ഥ മാനസാന്തരം നമുക്ക് പുതിയൊരു ഭാവിയും പുതിയൊരു ജീവിതവും നല്കുന്നു. യേശുവിനോട് മാപ്പ് ചോദിക്കാന്‍ നാം മടിക്കേണ്ടതില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.കാരണം യേശുവാണ് നമ്മുക്ക് പുതുജീവന്റെ വാതില്‍ തുറന്നുതരുന്നത്.