വത്തിക്കാന്‍സിറ്റി: ദൈവം നല്കുന്ന സമാധാനം അവിടുത്തെ സമ്മാനമാണ്. ജീവിതത്തിലെ ദുഷ്‌ക്കരമായ സമയങ്ങളില്‍ ദൈവം നല്കുന്ന സമാധാനം ഒരിക്കലും അനസ്‌തേഷ്യ പോലെയല്ല. അവിടുന്ന് സഹനങ്ങളില്‍ നമ്മെ മയക്കിക്കിടത്തുന്നില്ല. ദൈവത്തിന്റെ സമാധാനം പ്രത്യാശയാണ്.
ലോകം നല്കുന്ന സമാധാനത്തിന് വലിയ വിലകൊടുക്കേണ്ടിവരും. എന്നാല്‍ ക്രിസ്തു നല്കുന്ന സമാധാനം സൗജന്യമാണ് നമ്മുടെ കൈയിലുള്ള വസ്തുക്കളില്‍ വച്ചുകൊണ്ടാണ് ലോകം സമാധാനം നല്കുന്നത്. അത് നമ്മെയും മറ്റുളളവരെയും ഒറ്റപ്പെടുത്തുന്നുണ്ട്.. ദൈവം നല്കുന്ന സമാധാനം സ്വര്‍ഗ്ഗത്തിലേക്ക് നോക്കാന്‍ നമുക്ക് പ്രേരണയാകുന്നു.
ഒരു സാധനം കാണാതെ പോകുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരുന്നു. ഇത് ദൈവം നല്കുന്ന സമാധാനമല്ല, സുഖകരമായ ഉറക്കം ലഭിക്കുന്നതിനും അപ്പുറമാണ് ദൈവം നല്കുന്ന സമാധാനം. ജീവിതത്തിലെ ചീത്തയും ദുഷ്‌ക്കരവുമായ സമയങ്ങളില്‍ ദൈവികമായ സമാധാനം നമ്മുടെ ഉള്ളിലുണ്ടോ. മാര്‍പാപ്പ ചോദിച്ചു.