ബെര്‍ലിന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറുടെ സംസ്‌കാരം റീഗന്‍സ്‌ബെര്‍ഗ് രൂപതയിലെ ബവേറിയന്‍ സിറ്റി കത്തോലിക്കാ സെമിത്തേരിയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ബിഷപ് റൂഡോള്‍ഫ് വോഡര്‍ഹോല്‍സെര്‍ കാര്‍മ്മികത്വം വഹിക്കും.
96 ാം വയസിലായിരുന്നു മോണ്‍. റാറ്റ് സിംഗറുടെ അന്ത്യം. സഹോദരനെ കാണാന്‍ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെത്തിയിരുന്നു. 93 കാരനായ അദ്ദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി വീണ്ടും എത്തിച്ചേരില്ലെന്നാണ് കരുതുന്നത്.