ഇറ്റലിയിലെ ദേവാലയ മോഷണത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പും കാണാതെയായി

ഇറ്റലി: സിസിലിയിലെ ദേവാലയത്തില്‍ നടന്ന മോഷണത്തിനിടയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പും നഷ്ടപ്പെട്ടിരിക്കുന്നതായി ആര്‍ച്ച് ബിഷപ് റെനാറ്റോ ബൊക്കാര്‍ഡോ അറിയിച്ചു. വിശുദ്ധന്റെ രക്തത്തുള്ളികള്‍ അടങ്ങിയ തിരുശേഷിപ്പാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. ആര്‍ച്ച് ബിഷപ് റെനാറ്റോ ഇന്നലെ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്തംബര്‍ 23 നാണ് ദേവാലയത്തില്‍ മോഷണം നടന്നത്. തിരുവോസ്തിയും മോഷണശ്രമത്തിനിടയില്‍ അപമാനിക്കപ്പെട്ടിരുന്നു.

വിശുദ്ധ ജോണ്‍ പോളിന്റെ നൂറാം ജന്മവര്‍ഷമാണ് 2020.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates