ഇരിങ്ങാലക്കുട: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് ഇരിങ്ങാലക്കുട രൂപത ക്രിമറ്റോറിയം നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചു. രൂപതയുടെ ഉടമസ്ഥതയിലുള്ള ആതിരപ്പള്ളി പഞ്ചായത്തിലെ അരൂര്‍മൂഴിയിലാണ് ക്രിമറ്റോറിയം. ഭരണാധികാരികളുടെ അനുവാദം കിട്ടിയാലുടനെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
നിലവില്‍ രൂപതാതിര്‍ത്തിക്കുള്ളില്‍ സര്‍ക്കാരിന് കീഴിലുള്ള ഏക ക്രിമറ്റോറിയം ചാലക്കുടി മുന്‍സിപ്പാലിറ്റിയുടേതാണ്. ഇവിടെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ദഹിപ്പിക്കാറില്ല. ഈ സാഹചര്യത്തിലാണ് ക്രിമറ്റോറിയം നിര്‍മ്മിക്കാന്‍ രൂപത തീരുമാനിച്ചിരിക്കുന്നത്.