Wednesday, February 5, 2025
spot_img
More

    സത്യത്തിന് സാക്ഷ്യമേകുന്ന ഷെക്കെയ്‌ന ടെലിവിഷന് ഒരു വയസ്

    തൃശൂര്‍: ഷെക്കെയ്‌ന ടെലിവിഷന്‍ മുഴുവന്‍ സമയ സംപ്രേഷണം ആരംഭിച്ചിട്ട് ഒരു വയസ് പൂര്‍ത്തിയായി. ക്രിസ്തുവിന്റെ മുഖവും സഭയുടെ ശബ്ദവുമായി ആരംഭിച്ച ഷെക്കെയ്‌ന ടെലിവിഷന്‍ ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിലൊന്നായി മാറിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലൈവ് കുര്‍്ബാനകളിലൂടെ കത്തോലിക്കാവിശ്വാസികളുടെ ആത്മീയജീവിതത്തിന് വലിയൊരു കരുത്തായി ഷെക്കെയ്‌ന ടെലിവിഷന്‍ മാറുകയായിരുന്നു.

    കേരളസഭയിലെയും ആഗോളസഭയിലെയും അനുദിന തുടിപ്പുകളും വാര്‍ത്താധിഷ്ഠിതപ്രോഗ്രാമുകളും ഷെക്കെയ്‌നയ്ക്ക് തുറന്നുകൊടുത്തത് വിശാലമായ പ്രേക്ഷകസമൂഹത്തെ തന്നെയായിരുന്നു.

    മതപരമായ വിഷയങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളിലുള്ള വസ്തുനിഷ്ഠ ഇടപെടലുകളും യാഥാര്‍ത്ഥ്യാധിഷ്ഠിത വാര്‍ത്താപ്രോഗ്രാമുകളും അന്യമതസ്ഥര്‍ക്കുപോലും സത്യം അറിയാനുള്ള നിഷ്പക്ഷമാധ്യമമായി ഷെക്കെയ്‌ന ടെലിവിഷനെ മാറ്റുകയായിരുന്നു. ബ്ര.സന്തോഷ് കരുമത്രയുടെ നേതൃത്വത്തിലാണ് ഷെക്കെയ്‌ന ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.

    ഇടുക്കിവിഷന്‍, ഡെന്‍, കേരളവിഷന്‍ തുടങ്ങിയ കേബിള്‍ നെറ്റ് വര്‍ക്കുകളിലുള്ള ഷെക്കെയ്‌ന അധികം വൈകാതെ മുഖ്യ ഡിറ്റി എച്ച് പ്ലാറ്റ്‌ഫോമുകളിലും ് ലഭ്യമാകും. ഷെക്കെയ്‌ന യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഷെക്കെയ്‌ന ടെലിവിഷന്റെ പിറന്നാള്‍ ദിനത്തില്‍ മരിയന്‍പത്രത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!