തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച കുര്‍ബാനകളില്‍ സ്ഥലസൗകര്യമനുസരിച്ച് പരമാവധി 40 പേര്‍ക്ക് മാത്രമേ പ്രവേശനാനുവാദം നല്കാന്‍ കഴിയൂ എന്ന് പുതിയ തീരുമാനം.
കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ മാത്രം പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ മാറ്റം അനുവദിച്ചുകൊണ്ട് 40 പേര്‍ക്ക് മാത്രം പങ്കെടുക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.