വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ സ്വിസ് ഗാര്‍ഡിലെ നാലു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ഇതു സംബന്ധിച്ച വാര്‍ത്തപുറത്തുവന്നത്. നാലുപേരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ എത്രയും വേഗം പരിശോധനയ്ക്ക് വിധേയരാകണമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിപുറപ്പെടുവിച്ച പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും പുരാതനവുമായ സേനയാണ് വത്തിക്കാനിലെ സ്വിഡ് ഗാര്‍ഡുകള്‍. ഈ മാസം സ്വിസ് ഗാര്‍ഡില്‍ പുതിയതായി നിയമിതരായ 38 പേരുടെ സ്ഥാനാരോഹണചടങ്ങ് നടന്നിരുന്നു. മെയ് മാസത്തിലാണ് സ്ഥാനാരോഹണചടങ്ങ് നടക്കുന്നതെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ മാസം നാലാം തീയതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഒക്ടോബര്‍ രണ്ടിന് പാപ്പ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തിരുന്നു.