തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്ക്കുന്ന ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14 ന് തിരുവല്ലയില്‍ നടക്കും.
രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണശുശ്രൂഷ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ് കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും.
11 ന് നടക്കുന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉള്‍പ്പടെയുള്ള മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കെടുക്കും.