Monday, June 16, 2025
spot_img
More

    മിഷനറിമാര്‍ക്ക് വേണ്ടി മാത്രമായി ക്രിസ്ത്യന്‍ എയര്‍ലൈന്‍ ആരംഭിക്കുന്നു

    ലൂസിയാന: ലോകം മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി മിഷനറിമാരെ ഭൂഖണ്ഡത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്നതിന് ക്രിസ്ത്യന്‍ എയര്‍ലൈന്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുന്നു. ലോകത്ത് ആദ്യമായിട്ടാണ് ക്രൈസ്തവമിഷനറിമാര്‍ക്കു വേണ്ടി മാത്രമായി ഇതുപോലൊരു എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നത്.

    ലൂസിയാനയിലുള്ള ഷെര്‍വെപോര്‍ട്ട് റിജീയനല്‍ എയര്‍പോര്‍ട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൂഡാ 1 ന്റെ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. മിഷന്‍ മേഖലകളിലും ദുരിതബാധിത പ്രദേശങ്ങളിലും ചെറു സംഘങ്ങളായി മിഷനറിമാരെ ജൂഡാ 1 ഇതിനകം എത്തിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളെ അടുത്തവര്‍ഷം മുതല്‍ എത്തിക്കാനാണ് പദ്ധതി. മൂന്നോ നാലോ വലിയ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനാണ് തീരുമാനമെന്ന് ജൂഡാ 1 ന്റെ സിഇഒ എവറെറ്റ് ആരോണ്‍ അറിയിച്ചു.

    മിഷനറിമാര്‍ക്ക് സൗജന്യയാത്രയാണ് അനുവദിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!