കുത്തേറ്റ മിച്ചിഗണിലെ ഡീക്കന്‍ സുഖം പ്രാപിച്ചുവരുന്നു

മിച്ചിഗണ്‍: മി്ച്ചിഗണ്‍ ദേവാലയത്തിന് വെളിയില്‍ വച്ച് കുത്തേറ്റ ഡീക്കന്‍ ജോ ഷ്മിറ്റ് സുഖംപ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. കലാമാസൂ രൂപതയിലെ ഡീക്കനായ ഇദ്ദേഹം ഈ മാസമാണ് കുത്തേറ്റ് ആശുപത്രിയിലായത് 71 കാരനായ ഡീക്കന് സെന്റ് മേരീസ് ദേവാലയത്തിന് വെളിയില്‍ വച്ച് നിരവധി തവണയാണ് നവംബര്‍ ഏഴിന് കുത്തേറ്റത്.

വിശുദ്ധ കുര്‍ബാനയ്ക്ക് വേണ്ടിയാണ് ജോ ദേവാലയത്തിലെത്തിയതെന്ന് ഭാര്യ പറയുന്നു.എന്നാല്‍ വിശുദ്ധ കുര്‍ബാനയുടെ സമയം തെറ്റായിട്ടാണ് അദ്ദേഹത്തിന് കിട്ടിയിരുന്നത്. അതുകൊണ്ട് ദേവാലയത്തില്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഈ സമയം അജ്ഞാതനായ ഒരാള്‍ അദ്ദേഹത്തിന് സമീപത്തെത്തുകയും പേഴ്‌സ് ആവശ്യപ്പെടുകയുമായിരുന്നു. പേഴ്്‌സ് തന്റെ പക്കല്‍ ഇല്ലെന്ന് പറഞ്ഞ ഉടനെ ഡീക്കനെ അക്രമി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.

1980 ലാണ് ഇദ്ദേഹം ഡീക്കനായത്. പോലീസ് അക്രമിയെഅന്വേഷിക്കുന്നു. അടുത്തയാഴ്ച അദ്ദേഹം വീട്ടിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates