Wednesday, June 18, 2025
spot_img
More

    ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറുകണക്കിന് മുസ്ലീമുകള്‍ ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ആക്രമിച്ചു

    ഈജിപ്ത്: ഫേസ്ബുക്ക് പോസ്റ്റില്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൂറുകണക്കിന് മുസ്ലീമുകള്‍ ചേര്‍ന്ന് ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ആക്രമിച്ചു. കോപ്റ്റിക് ക്രൈസ്തവരുടെ കച്ചവടസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

    ഇന്‍ഡിപെഡന്റ് കാത്തലിക് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം. ക്രൈസ്തവനായ ഒരു വ്യക്തി തന്റെ വ്യക്തിപരമായ ഫേസ്ബുക്ക് പേജില്‍ ഇസ്ലാമിനെതിരെ ഒരു അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

    ആദ്യം പേജ് ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. വൃദ്ധര്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശുപത്രികളില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

    ലോകത്ത് ക്രൈസ്തവ മതപീഡനം നേരിടുന്ന രാജ്യങ്ങളില്‍ ഈജിപ്ത് 16 ാം സ്ഥാനത്താണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!