Wednesday, June 18, 2025
spot_img
More

    ഇഡോനേഷ്യയില്‍ ഭീകരര്‍ നാലു ക്രൈസ്തവരെ കൊലപ്പെടുത്തി

    ഇഡോനേഷ്യ: ഇഡോനേഷ്യയില്‍ നാലു ക്രൈസ്തവരെ ഭീകരര്‍ കൊല ചെയ്തു. ഇതില്‍ ഒരാളെ ശിരച്ഛേദം ചെയ്യുകയായിരുന്നു. നിരവധി ക്രൈസ്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

    മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയിലെ സുലാവേസി ഐലന്‌റിലാണ് കൊലപാതകം അരങ്ങേറിയത്. പത്തുപേരടങ്ങുന്ന ഭീകരസംഘമാണ് കൊലപാതകവും മറ്റ് അക്രമങ്ങളും അഴിച്ചുവിട്ടത്. ക്രൈസ്തവ ദേവാലയത്തിന് നേരെയും അക്രമം നടന്നു. വെള്ളിയാഴ്ചയാണ് സംഭവം. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ കൊലപാതകത്തെ അപലപിച്ചു.

    ക്രൈസ്തവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!