അഭയ കേസ്: ഡമ്മി ടെസ്റ്റ് അശാസ്ത്രീയമെന്ന് പ്രതിഭാഗം

തിരുവനന്തപുരം: അഭയ കേസില്‍ സിബിഐ നടത്തിയ ഡമ്മി ടെസ്റ്റ് അശാസ്ത്രീയമെന്ന് പ്രതിഭാഗം. രാജ്യത്തെ പരമോന്നത കോടതികളില്‍ നിന്ന് ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വിധികളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

ആത്മഹത്യയോ കൊലപാതകമോ ആകാം എന്നായിരുന്നു സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ സി രാധകൃഷ്ണന്‍, ഫോറന്‍സിക് വിദഗ്ദന്‍ ഡോ. കന്തസ്വാമി എന്നിവര്‍ കോടതിയില്‍ നേരിട്ടു മൊഴി നല്‍കിയിരുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയത്തില്‍ സിബിഐ തന്നെ ഇപ്പോഴും നില്‍ക്കുന്ന സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‌കേണ്ടത് പ്രതികള്‍ക്കാണ്. ഇക്കാര്യം സുപ്രീം കോടതി തന്നെ വിവിധ വിധികളില്‍ പറഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates