Sunday, October 13, 2024
spot_img
More

    കത്തോലിക്കര്‍ എന്തുകൊണ്ട് ബൈബിള്‍ വായന ശീലമാക്കണം?

    നാം ബൈബിള്‍ വായിക്കുന്നവരാണ്. എങ്കിലും എത്ര പേര്‍ അതൊരു ശീലമായി കൊണ്ടുപോകുന്നുണ്ട് എന്ന കാര്യത്തില്‍ ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്. പക്ഷേ കത്തോലിക്കര്‍ തങ്ങളുടെ അനുദിന ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ബൈബിള്‍ വായനയെ കണക്കാക്കണം എന്നാണ് സത്യം. എന്തുകൊണ്ടാണ് കത്തോലിക്കര്‍ ബൈബിള്‍ വായന ഒരു ശീലമായി കൊണ്ടുപോകേണ്ടത്? ഇതാ അതിനുള്ള ചില കാരണങ്ങള്‍:

    ദൈവം നമ്മോടു സംസാരിച്ചതാണ് ബൈബിള്‍. ദൈവനിവേശിതമാണ് ബൈബിള്‍ എന്നതാണ് നമ്മുടെ വിശ്വാസം അതുകൊണ്ട് ബൈബിളിന് നാം ജീവിതത്തില്‍ പ്രമുഖസ്ഥാനം കൊടുക്കണം.

    തിരുവചനങ്ങള്‍ പ്രതീക്ഷ നല്കുന്നവയാണ്. ജീവിതത്തിലെ നിരാശാഭരിതമായ സാഹചര്യങ്ങളിലെല്ലാം നമുക്ക് പ്രതീക്ഷ നല്കുന്നവയാണ് തിരുവചനങ്ങള്‍. തിരുവചന വായന നമ്മെ നല്ല സുവിശേഷപ്രഘോഷകരും സുവിശേഷം അനുസരിച്ച് ജീവിക്കാന്‍ പ്രാപ്തരുമാക്കും.

    ബാഹ്യകാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ആത്മീയകാര്യങ്ങളിലേക്ക് ശ്രദ്ധകൂടുതല്‍ പതിപ്പിക്കാന്‍ ബൈബിള്‍ വായന സഹായിക്കും. പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. ദൈവത്തിന്റെ സ്വരം വ്യക്തമായി കേള്‍ക്കാന്‍ തിരുവചനവായന നമ്മെ സഹായിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!