spot_imgspot_imgspot_imgspot_img

ജാമ്യത്തിനായി ഫാ. സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയിലേക്ക്

മുംബൈ:ഭീമ കൊറിംഗോണ്‍ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ജാമ്യത്തിനായി ബോംബൈ ഹൈക്കോടതിയിലേക്ക്. കോവിഡ് കേസുകള്‍ ജയിലില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ 84 ാം ജന്മദിനമായിരുന്നു. കേള്‍വിക്കുറവ്, പാര്‍ക്കിന്‍സണ്‍ രോഗം എന്നിവ കൊണ്ടെല്ലാം സ്വാമി ജയിലില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. 2020 ഒക്ടോബര്‍ 9 നാണ് ഇദ്ദേഹത്തെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുമ്പും ജാമ്യാപേക്ഷനല്കിയിരുന്നുവെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates