വത്തിക്കാന്‍ സിറ്റി: അബോര്‍ഷന്‍ ഒന്നിനും പരിഹാരമോ ഉത്തരമോ അല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെലക്ടീവ് അബോര്‍ഷന്‍ മനുഷ്യത്വപരമായ മാനസികാവസ്ഥയാണ്.
ഭയമാണ് ഒരാളെ അബോര്‍ഷന്‍ തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുന്നത്. സഭയുടെ പ്രബോധനം ഇതേ സംബന്ധിച്ച് വളരെ വ്യക്തമാണ്. മനുഷ്യജീവന്‍ എന്ന് പറയുന്നത് വിശുദ്ധമാണ്. അത് ഏത് അവസ്ഥയിലും ആദരിക്കപ്പെടേണ്ടതാണ്. സെലക്ടീവ് അബോര്‍ഷനിലൂടെ സംഭവിക്കുന്നത് ഒരു കുടുംബത്തിന് ഏറ്റവും ദുര്‍ബലനായ കുഞ്ഞിനെ സ്വീകരിക്കാനുള്ള സാധ്യതകളെ ഇല്ലായ്മചെയ്യലാണ്.
യെസ് ടൂ ലൈഫ്: കെയറിങ് ഫോര്‍ ദ പ്രഷ്യസ് ഗിഫ്റ്റ് ഓഫ് ലൈഫ് ഇന്‍ ഇറ്റ്‌സ് ഫ്രെയ്ല്‍നെസ് എന്ന വിഷയത്തെ ആസ്പദമാക്കി വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പ. മെഡിക്കല്‍ പ്രഫഷനല്‍്, ബയോ എത്തിസിസ്റ്റ്‌സ്, എന്നിങ്ങനെ 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.