വാഷിംങ്ടണ്‍: കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വെന്റിലേറ്ററില്‍ തുടരുന്നു. കോവിഡിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അവസ്ഥ മോശമായതെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതെന്നും ഇതുസംബന്ധിച്ച ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നു. വിശ്വാസികള്‍ അദ്ദേഹത്തിന്റെ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനമായ ഇന്നലെ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും നടന്നു.