വത്തിക്കാന്‍ സിറ്റി: സഭയെന്നാല്‍ ഒരു വീടാണ് എന്ന് ആളുകള്‍ മനസ്സിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
സഭ അവരുടെ വീടാണ്. അവര്‍ എവിടെയായിരുന്നാലും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന വീട്. സഭ നിങ്ങളുടെ മാതൃഭവനമാണെന്ന് തോന്നുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നത്.
സഭ ഒരു വീടാണെന്ന് ആളുകള്‍ തിരിച്ചറിയണം. അത് കരുണയെക്കാള്‍ പ്രധാനപ്പെട്ടതാണ്, നിങ്ങള്‍ എപ്പോഴും ഇവിടേയ്ക്ക് സ്വാഗതം ചെയ്യപ്പെടുന്നു. ശ്രവിക്കപ്പെടുന്നു. ദൈവത്തിലേക്കുള്ള ചുവടുകള്‍ വയ്ക്കാന്‍ സഹായിക്കുന്നു. പാപ്പ പറഞ്ഞു.