ലിബിയ: 17 കോപ്റ്റിക് ക്രൈസ്തവരെ കാണ്‍മാനില്ല, തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്ന് സംശയം

ലിബിയ: 17 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ കാണ്‍മാനില്ലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടുപോയതാണോയെന്നാണ് പരക്കെയുള്ള സംശയം. സെപ്തംബര്‍ 30 മുതല്ക്കാണ് ഇവരെ കാണാതായിരിക്കുന്നത്. യു എസ് കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രിപ്പോളിയില്‍ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ഇവരെ തട്ടിക്കൊണ്ടുപോയതോ അല്ലെങ്കില്‍ അധികാരികള്‍ തന്നെ തടവിലാക്കിയതോ ആയിരിക്കാമെന്നാണ് കരുതുന്നത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള ധാരാളം ജോലിക്കാര്‍ ഇവിടെയുണ്ട്. എന്നാല്‍ അവരെ ആരെയും കാണാതെപോയിട്ടില്ല. കോപ്റ്റിക് ക്രൈസ്തവരെ മാത്രമാണ് കാണാതെപോയിരിക്കുന്നത്. ഇതാണ് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഐഎസ് ഐഎസിന്റെ കൈകള്‍ ഈ തിരോധാനത്തിന് പിന്നിലുണ്ടാവുമോയെന്നാണ് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈജിപ്തിലെ ഫോറിന്‍ മിനിസ്ട്രിയുമായി ഇക്കാര്യത്തിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.

21 കോപ്റ്റിക് ക്രൈസ്തവരെ ഐഎസ് ഭീകരര്‍ 2015 ല്‍ ശിരച്ഛേദം നടത്തിയത് ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. 2015 ഫെബ്രുവരി 15 നാണ് ശിരച്ഛേദം നടത്തിയതിന്റെ വീഡിയോ ഐഎസ് പുറത്തുവിട്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates