ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ നാളെ നടക്കും. രാവിലെ 6.30 ന് മാര്‍ പവ്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. വൈകുന്നേരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അനുമോദന സമ്മേളനം നടത്തും. ഏഴു വാല്യങ്ങളായി തയ്യാറാക്കിയ മാര്‍ ജോസഫ് പവ്വത്തിലിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം മെത്രാഭിഷേക സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.
മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി നാളെ
Previous article