Wednesday, February 19, 2025
spot_img
More

    ഇന്ന് വൈദികരുടെ വിശുദ്ധിക്കുവേണ്ടി ഒരു ബില്യന്‍ ജപമാലകള്‍


    ഇറ്റലി: തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്ന് ഗ്ലോബല്‍ റോസറി റിലേ ലക്ഷ്യമിടുന്നത് വൈദികരുടെ വിശുദ്ധിക്കുവേണ്ടിയുള്ള ഒരു ബില്യന്‍ ജപമാലകള്‍.

    ഇന്ന് ലോകംമുഴുവന്‍ ഒരൊറ്റ കുടുംബമായി ഒരുമിച്ച് വൈദികരുടെ വിശുദ്ധിക്കുവേണ്ടി നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഗ്ലോബല്‍ റോസറി റിലേ സ്ഥാപകനും ഓര്‍ഗനൈസറുമായ മാരിയോണ്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി. ഓരോ അര മണിക്കൂറിലും ലോകത്തിലെ 70 രാജ്യങ്ങളിലെ പ്രാര്ത്ഥനാകേന്ദ്രങ്ങളിലിരുന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.

    സന്തോഷകരമായ രഹസ്യം സൗത്ത് കൊറിയായില്‍ ചൊല്ലിയാണ് റിലേ ആരംഭിക്കുന്നത്. റഷ്യയില്‍ പ്രകാശത്തിന്റെ രഹസ്യം. ഇന്ത്യ, വിയറ്റ്‌നാം, യുഎഇ, ഉഗാണ്ട, ഇസ്രായേല്‍, യൂറോപ്പ്, അമേരിക്കഎന്നിവിടങ്ങളിലെല്ലാം ഇതനുസരിച്ച് റോസറി റിലേ നടക്കും.

    പത്തു വര്‍ഷം മുമ്പാണ് ഗ്ലോബല്‍ റോസറി റിലേക്ക്തുടക്കം കുറിച്ചത്. അന്ന് 24 സിംഗില്‍ ലൊക്കേഷനുകളിലായി 24 മണിക്കൂര്‍ ആയിരുന്നു പ്രാര്‍ത്ഥന. 24 രാജ്യങ്ങളില്‍ മാത്രമേ അന്ന് പ്രാര്‍ത്ഥനയുണ്ടായിരുന്നുമുള്ളൂ. ഇന്ന് പ്ലാനറ്റിലെ ഓരോ കോണിലും പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

    തിരുഹൃദയ തിരുനാള്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ദിനമായി ആഹ്വാനം ചെയ്തത് 2002 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!