Wednesday, December 4, 2024
spot_img
More

    സോഷ്യല്‍ മീഡിയായിലെ സഭാശബ്ദം

    ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുന്നതും സഭയ്ക്കു വേണ്ടി നിലകൊളളുന്നതും ഓരോരുരുത്തരും വ്യത്യസ്തമായ രീതിയിലാണ്. കാലത്തിന്റെ മാറ്റം അനുസരിച്ചും ആധുനികസാങ്കേതിക വിദ്യകള്‍ക്കനുസരിച്ചും സുവിശേഷപ്രഘോഷണവും വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്നുണ്ട്. ഈ ഗണത്തില്‍ പെടുന്ന ശുശ്രൂഷകളാണ് ഫാ. അനീഷ് കരുമാലൂരിന്റേത്.

    സോഷ്യല്‍ മീഡിയായിലൂടെയുള്ള സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം മുന്‍തൂക്കം കൊടുക്കുന്നത്. ഇന്റര്‍നെറ്റ് ഒരു അനുഗ്രഹമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ സാത്മനാ സ്വീകരിച്ച് അതിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് അച്ചന്‍ ചെയ്യുന്നത്. അച്ചന്റെ ഫേസ്ബുക്ക് പേജിന് അരലക്ഷത്തോളം ഫോളവേഴ്‌സുണ്ട്. ചെറിയൊരു കാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത് എന്നതുതന്നെ അച്ചന്‌റെ എഴുത്തും മോട്ടിവേഷനല്‍ വീഡിയോയുമൊക്കെ അനേകരെ ആകര്‍ഷിക്കുകയും അവര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

    സഭയ്ക്ക് എതിരെ പലവിധത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും അവയെ പ്രതിരോധിക്കാനും അച്ചന്‍ സോഷ്യല്‍ മീഡിയായെ തന്നെ ആയുധമാക്കുന്നു. നോര്‍ബര്‍ട്ടൈന്‍ സഭാംഗമായ ഇദ്ദേഹം വിശുദ്ധ നോര്‍ബര്‍ട്ട് പരിശുദ്ധ കുര്‍ബാനയുടെ അപ്പസ്‌തോലന്‍ എന്ന കൃതിയുടെ കര്‍ത്താവാണ്.

    കാത്തിരിക്കുന്ന സ്‌നേഹം, വോയ്‌സ് ഓഫ് ഗോഡ് തുടങ്ങിയ ഭക്തിഗാനസിഡികളില്‍ അച്ചന്റെ ഗാനവും ഉള്‍പ്പെട്ടിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!