വത്തിക്കാന്‍ സിറ്റി: ദൈവഹിതപ്രകാരമാണ് സമ്പന്നനാകേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
സമ്പത്തിന്റെ ഉപയോഗം ശരിയായ വിധത്തിലായിരിക്കണം. സമ്പത്തിനെ സേവിക്കാന്‍ പാടില്ല. അത് വിഗ്രഹാരാധനയും ദൈവത്തെ ദ്രോഹിക്കലുമാണ്. രണ്ട് യജമാനന്മാരെ സേവിക്കാന്‍ കഴിയില്ലെന്നാണ് യേശു പറയുന്നത് ദൈവത്തെയും പിശാചിനെയും എന്നല്ല. അല്ലെങ്കില്‍ നന്മയെയും തിന്മയെയും എന്നുമല്ല. ദൈവവും സമ്പത്തും എ്ന്നാണ്. സമ്പന്നനാകാന്‍ തീര്‍ച്ചയായും ആഗ്രഹിക്കാം.
പക്ഷേ അത് ദൈവഹിതാനുസരണമായിരിക്കണം. എന്നാല്‍ ദൈവമാണ് എല്ലാവരെക്കാളും സമ്പന്നന്‍. അവന്‍ സഹാനുഭൂതിയിലും കരുണയിലും സ്മ്പന്നനാണ്. അവിടുത്തെ സ്മ്പന്നത ആരെയുംദരിദ്രനാക്കുന്നില്ല. ഇന്ന് പല സഹോദരങ്ങളും കുടുംബസ്വത്തിന്റെ പേരില്‍ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും പാപ്പ നിരീക്ഷിച്ചു. പരസ്പരം അവര്‍സംസാരിക്കുന്നതുപോലുമില്ല.
ദൈവഹിതപ്രകാരമാണോ അതോ എന്റെ അത്യാഗ്രഹത്തിന് അനുസരിച്ചാണോ ഞാന്‍സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നത്? ഓരോരുത്തരും ഇക്കാര്യം കണ്ടെത്തണം. എനിക്ക് കുറവുള്ളതിനെക്കുറിച്ച് ഞാന്‍ പരാതിപ്പെടാറുണ്ടോ? ഉളളതുകൊണ്ട് തൃപ്തിപ്പെടാന്‍ എനിക്ക് കഴിയാറുണ്ടോ?
യഥാര്‍ത്ഥത്തിലുള്ള ജീവിതസമ്പത്ത് കണ്ടെത്താന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.