കാക്കനാട്; സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായി നിയമിതനായ ഫാ. ബാബു ആന്റണി വടക്കേക്കര വി.സി ഓഗസ്റ്റ് 12 ന് ചാര്‍ജ്ജെടുക്കും. നിലവില്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഫാ.അലക്‌സ് ഓണംപള്ളി ഉപരിപഠനത്തിനായി പോകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ വൈസ് ചാന്‍സലറായി പ്രവര്‍ത്തിക്കുന്ന ഫാ.എബ്രഹാം കാവില്‍പുരയിടമായിരുന്നു കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിരുന്നത്..
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങള്‍ ഒരാള്‍തന്നെ നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന പെര്‍മനന്റ് സിനഡ് തീരുമാനപ്രകാരമാണ് പുതിയ നിയമനം.
ഫാ. ബാബു വടക്കേക്കര തലശ്ശേരി അതിരൂപതയിലെ എടത്തൊട്ടി ഇടവകാംഗമാണ്. അങ്കമാലി മേരിമാതാ പ്രോവിന്‍സ് അംഗമായ ഇദ്ദേഹം 2003 ലാണ് വൈദികനായത്.