ബാങ്കോക്ക്: തായ്‌ലന്റിലെ തെരുവുനിവാസികളെ അന്നമൂട്ടുന്ന തിരക്കിലാണ് ഇവിടെ കുറെ കന്യാസ്ത്രീകള്‍. രാജ്യത്തെ ഏറ്റവും വലിയ ചേരിപ്രദേശമായ ബാങ്കോക്കിലെ തെരുവുനിവാസികളെ ദാരിദ്ര്യത്തില്‍ നിന്ന് അകറ്റാനുള്ള കഠിനശ്രമത്തിലേര്‍പ്പെട്ടിരിക്കുന്നത് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കന്യാസ്ത്രീകളാണ്.
വണ്‍ഹാന്‍ഡ് മീല്‍ ഫോര്‍ വണ്‍ ബാഹറ്റ് എന്നാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി നല്കിയിരിക്കുന്ന പ്രോജക്ടിന്റെ ശീര്‍ഷകം. സമൂഹത്തിന്റെ അതിരുകളില്ലാതെ ദരിദ്രരിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണ് ഇത്തരമൊരു പ്രവൃത്തിക്ക് പ്രചോദനമായതെന്ന് സേക്രട്ട് ഹാര്‍ട്ട് സിസ്റ്റര്‍ ഒറാപിന്‍പറയുന്നു.
ദരിദ്രരെ കാണാന്‍ വേണ്ടി ദൂരെയെവിടേയ്ക്കും പോകേണ്ടതില്ലെന്നും തങ്ങളുടെസ്‌കൂളിന്റെ സമീപത്തുതന്നെയാണ് ചേരിയെന്നും ഇവര്‍ പറയുന്നു. ഇവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും എങ്കിലും ഓരോ ദിവസവും ഇവര്‍ക്ക് ഭക്ഷണം നല്കുന്നതിലൂടെ അവരുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു.
തായ്‌ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സന്യാസസമൂഹം രാജ്യത്തെ മികച്ചസ്‌കൂള്‍ ശൃംഖലകളുടെ അമരക്കാര്‍ കൂടിയാണ്.