മ്യാന്‍മര്‍: കലാപകലുഷിതമായ മ്യാന്‍മറില്‍പത്തു നവവൈദികരുടെയും ഒരു ഡീക്കന്റെയും അഭിഷേകചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു. നവംബര്‍ 20 ന് ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലിലായിരുന്നു അഭിഷേകച്ചടങ്ങുകള്‍. നൂറുകണക്കിന് കത്തോലിക്കരും നവവൈദികരുടെ ബന്ധുക്കളും ചടങ്ങുകളില്‍പങ്കെടുത്തു.
ലോയിക്കാ രൂപതയുടെകീഴിലുള്ളതാണ് ദേവാലയം. സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഒരു പ്രദേശംകൂടിയാണ് ഇത്. ഫെബ്രുവരി മുതല്‍ക്കാണ് മ്യാന്‍മര്‍ കലാപഭൂമിയായത്. പട്ടാളംഭരണം പിടിച്ചെടുത്തതോടെ ജനങ്ങള്‍ ഭയവിഹ്വലരായികഴിയുകയാണ്. അനേകര്‍ പലായനം ചെയ്തുകഴിഞ്ഞു. അക്കൂട്ടത്തില്‍ വൈദികരും കന്യാസ്ത്രീകളുംപെടും.
പല ഇടവകകളിലും വൈദികര്‍ ഇല്ല. ഈ സാഹചര്യത്തിലാണ് പത്തുവൈദികരുടെ അഭിഷേകച്ചടങ്ങുകള്‍ ശ്രദ്ധ നേടുന്നത്.രൂപതയില്‍ തന്നെ ഏഴു കത്തോലിക്കാ ദേവാലയങ്ങളാണ് ഷെല്ലാക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. വൈദികരെ അറസ്റ്റ് ചെയ്തസംഭവങ്ങളും ഉണ്ടായിട്ടുണ്ട്,.
രാജ്യത്തെ 16 രൂപതകളില്‍ അഞ്ചെണ്ണത്തെയും നിലവിലെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.