വത്തിക്കാന്‍ സിറ്റി; പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ പുതിയ പ്രിഫെക്ടായി ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച് ബിഷപ് ക്ലൗദിയോ ഗുജെറോത്തിയെ നിയമിച്ചു. നിലവില്‍ യൂകെയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു. ഇറ്റലിക്കാരനായ ഇദ്ദേഹം 1982 ലാണ് വൈദികനായത്.
ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്,യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലും നൂണ്‍ഷ്യോ ആയിരുന്നു. കര്‍ദിനാള്‍ ലെയനോര്‍ദോ സാന്ദ്രിയുടെ പിന്‍ഗാമിയായിട്ടാണ് ആര്‍ച്ച് ബിഷപ് ക്ലൗദിയോയുടെ നിയമനം.
ആഗോള കത്തോലിക്കാ കൂട്ടായ്മയിലെ സീറോ മലബാര്‍,സീറോ മലങ്കര ഉള്‍പ്പടെയുള്ള 23 പൗരസ്ത്യസഭകളെ സംബന്ധിച്ച കാര്യങ്ങളാണ് റോമന്‍ കൂരിയായിലെ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ പരിധിയില്‍ വരുന്നത്.