ജീവിതസമരത്തില്‍ വിജയംവരിച്ച് ദൈവത്തെ പ്രാപിച്ച ധീരാത്മാക്കളാണ് വിശുദ്ധര്‍. അവര്‍ നിസ്വാര്‍ത്ഥമായും കാര്യക്ഷമമായും വലിയസേവനം ചെയ്തവരാണ്. വിശുദ്ധര്‍ നമ്മുടെ ജീവിതത്തില്‍വഹിക്കുന്ന പങ്ക് മനസ്സിലാക്കിക്കൊണ്ടായിരിക്കണം അവരെ നാം വണങ്ങേണ്ടത്. തിരുസഭ ബഹുമാനിക്കുന്നവരാണ് വിശുദ്ധര്‍. അതുകൊണ്ട് അവരെ നാമും ബഹുമാനിക്കണം. വിശുദ്ധരുടെ തിരുനാളുകള്‍ നാം ഭക്തിപൂര്‍വ്വം ആചരിക്കുകയും വേണം.
വിശുദ്ധരോട് നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അവര്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വന്തം പ്രാര്‍ത്ഥനകളോട് ചേര്‍ത്ത് ദൈവത്തിന് സമര്‍പ്പിക്കും. അങ്ങനെയാണ് അവരുടെ മാധ്യസ്ഥംവഴി നമ്മുക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍സാധിച്ചുകിട്ടുന്ന്ത്.
ഒരിക്കല്‍ നമ്മെപോലെ ഈ ലോകത്തില്‍ കഴിഞ്ഞവരായതുകൊണ്ട് അവര്‍ക്ക് നാംഅനുഭവിക്കുന്ന ക്ലേശങ്ങളില്‍ നമ്മെ സഹായിക്കാന്‍ താല്പര്യമുണ്ട്. നമ്മുടെയും സ്വര്‍ഗ്ഗപ്രാപ്തി അവരുടെ ലക്ഷ്യമാണ്. വിശുദ്ധരെ അനുകരിക്കാനും നാം കടപ്പെട്ടവരാണ്.
തിരുസഭ വിശുദ്ധരെ നമുക്ക് സമ്മാനിച്ചിരിക്കുന്നത് അവരുടെ മാതൃക അനുകരിക്കാനാണ്. നമ്മെപോലെ മനുഷ്യരായ, നമ്മുടെ ജീവിതത്തോട് കൂടുതല്‍ പൊരുത്തപ്പെട്ടിരിക്കുന്ന അവരെ നമുക്ക് അനുകരിക്കാം. അവരോട് മാധ്യസ്ഥം യാചിക്കാം. തിരുനാള്‍ ദിനങ്ങളില്‍പ്രത്യേകമായി മാധ്യസ്ഥം തേടാം.