മറിയത്തെ ആദ്യമായി ദൈവമാതാവ് എന്ന് വിളിച്ചത് വിശുദ്ധ ഹിപ്പോളിറ്റസാണ്. അപ്പസ്‌തോലിക കാലംമുതല്‍ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിച്ചുപോന്നിരുന്നു. എങ്കിലും 431 ല്‍ എഫേസൂസില്‍ കൂടിയ സാര്‍വത്രിക സൂനഹദോസില്‍ വച്ചാണ് സഭ ഇക്കാര്യം ആധികാരികമായി പ്രഖ്യാപിച്ചത്.
451 ല്‍ കാല്‍സിഡോണില്‍ കൂടിയ സാര്‍വത്രികസൂനഹദോസ് ഇക്കാര്യം ആവര്‍ത്തിച്ചുപഠിപ്പിച്ചു. പതിനൊന്നാം പീയൂസ് മാര്‍പാപ്പ തന്റെ ചാക്രികലേഖനമായ Lux Veritatis ലൂടെ ഈ സത്യം ഒരിക്കല്‍കൂടി ആധികാരികമായ പ്രഖ്യാപിച്ചു.
ഇങ്ങനെ ആദിമകാലം മുതല്‍ തന്നെ മറിയത്തിന്റെ ദൈവമാതൃത്വം ഉദ്‌ഘോഷിക്കുന്നതില്‍ സഭ തല്പരയായിരുന്നു. ഇനി എന്തുകൊണ്ടാണ് മറിയം ദൈവമാതാവ് ആകുന്നതെന്ന് ചോദിച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ.
ഈശോ ദൈവമെങ്കില്‍ അവിടുത്തേക്ക് ജന്മം നല്കിയ മറിയം തീര്‍ച്ചയായും ദൈവമാതാവാണല്ലോ?