മോഷണശ്രമത്തിനിടയില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ വാള്‍ കൊണ്ട് മോഷ്ടാവിന് പരിക്ക്

മെക്‌സിക്കോ: മോഷണശ്രമത്തിനിടയില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ വാള്‍ കൊണ്ട് കഴുത്ത് മുറിഞ്ഞ് മോഷ്ടാവിന് ഗുരുതരപരിക്ക്. ക്രൈസ്റ്റ് ദ കിംങ് പാരീഷ് ദേവാലയത്തില്‍ ഇക്കഴിഞ്ഞ 14 ാം തീയതിയാണ് സംഭവം. 32 കാരനായ കാര്‍ലോസ് അലോന്‍സോയ്ക്കാണ് പരിക്ക് പറ്റിയത്.

മദ്യപിച്ചു ദേവാലയത്തില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്തുകയറിയ അയാളുടെ കഴുത്തില്‍ മാലാഖയുടെ വാള്‍ കൊണ്ട് മുറിവ് സംഭവിക്കുകയായിരുന്നു. മുറിവുമായി നില്ക്കുന്ന ഇയാളെ ചിലകാല്‍നടയാത്രക്കാരാണ് കണ്ടെത്തിയതും വിവരമറിയിച്ചതും. പരിക്ക് ഗുരുതരമാണ്. അപകട നില തരണം ചെയ്തുകഴിഞ്ഞാല്‍ പബ്ലിക് പ്രോസിക്യൂട്ടറിന് മുമ്പാകെ ഇയാളെ ഹാജരാക്കും.

ദേവാലയത്തിന് കേടുപാടുകള്‍ വരുത്തിയതിന്റെ പേരില്‍ കേസ് നേരിടേണ്ടതായി വരും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates