Saturday, March 22, 2025
spot_img
More

    ദൈവവിശ്വാസികള്‍ എന്ന് പറയുന്ന നാം ദൈവത്തിന്റെ കാഴ്ചപ്പാടുകളെക്കാള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ക്കാണോ പ്രാധാന്യം കൊടുക്കുന്നത്: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: ദൈവവിശ്വാസികള്‍ എന്ന് പറയുന്ന നാം ദൈവ്ത്തിന്റെ കാഴ്ചപ്പാടുകളെക്കാള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ക്കാണോ പ്രാധാന്യം കൊടുക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവ ഐക്യപ്രാര്‍ത്ഥനാവാരത്തിന്റെ അവസാനവും വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിന്റെ തിരുനാള്‍ ദിനവും ഒരുമിച്ച് ആഘോഷിക്കുന്ന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

    ദൈവത്തിന്റെ വാസസ്ഥലമായ മനുഷ്യര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും ദ്രോഹങ്ങളും ദൈവനിന്ദ തന്നെയാണ്. ക്രൈസ്തവര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ നടത്തുന്ന യുദ്ധങ്ങളും അക്രമങ്ങളും കാണേണ്ടിവരുന്നത് കഠിനമായ വേദനയാണ് ഉളവാക്കുന്നത്.നമ്മിലെ ദൈവകൃപ വിഫലമാകാതിരിക്കണമെങ്കില്‍ യുദ്ധങ്ങളെയുംഅക്രമങ്ങളെയും അനീതിയെയും നാം എതിര്‍ക്കേണ്ടതുണ്ട്.

    തിന്മയെ അപലപിക്കുക മാത്രമല്ല തിന്മ ഉപേക്ഷിച്ച് നന്മയിലേക്ക് മാറേണ്ടതുമുണ്ട്. തെറ്റുകള്‍ കണ്ടെത്താന്‍ മാത്രമല്ല അവ പരിഹരിക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്. ദൈവത്തിന് എല്ലാം സാധ്യമാണെന്നും അവനോടൊത്ത് നിന്നാല്‍ നമുക്കും എല്ലാം സാധ്യമാകുമെന്നും പൗലോസിന്റെ മാനസാന്തരംനമുക്ക് പറഞ്ഞുതരുന്നു.

    ദൈവവുമായുളള ആഴത്തിലുള്ള ഒരു അടുപ്പത്തില്‍ നിന്നുകൊണ്ടേ പരിശുദ്ധാത്മാവില്‍ ഒരുമിച്ചുവളരാനും പരിവര്‍ത്തനം ചെയ്യപ്പെടുവാനും സാധിക്കുകയുളളൂ. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!